ടിന്റുവിന് വെള്ളി


ഇഞ്ചിയോണ്‍: ഏഷ്യന്‍ ഗെയിംസിന്റെ വനിതകളുടെ 800 മീറ്ററില്‍ മലയാളിതാരം ടിന്റു ലൂക്കയ്ക്ക് വെള്ളിമെഡല്‍ കിട്ടി. അവസാന 50 മീറ്റര്‍ വരെ ലീഡ് ചെയ്തശേഷമാണ് ടിന്റുവിന് വെള്ളി കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നത്. ഒരു വെങ്കലം കൂടി ഇന്ത്യ നേടി-വനിതകളുടെ ജാവലിന്‍ ത്രോയില്‍ അന്നു റാണി.(വിശദ റിപ്പോര്‍ട്ട്)

Professional Infoline

ടിന്റുവിന് വെള്ളി

ഇഞ്ചിയോണ്‍: ഏഷ്യന്‍ ഗെയിംസിന്റെ വനിതകളുടെ 800 മീറ്ററില്‍ മലയാളിതാരം ടിന്റു ലൂക്കയ്ക്ക് വെള്ളിമെഡല്‍ കിട്ടി. അവസാന 50 മീറ്റര്‍ വരെ ലീഡ് ചെയ്തശേഷമാണ് ടിന്റുവിന് വെള്ളി കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നത്. ഒരു വെങ്കലം കൂടി ഇന്ത്യ നേടി-വനിതകളുടെ ജാവലിന്‍ ത്രോയില്‍ അന്നു റാണി. വനിതകളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ നിലവിലെ സ്വര്‍ണമെഡല്‍ ജേതാവ് അശ്വിനി അകുഞ്ജു നാലാമതായി. പുരുഷന്മാരുടെ 400 മീറ്റര്‍ ഹര്‍ഡില്‍സിന്റെ ഫൈനലില്‍ മലയാളി താരം ജിതിന്‍ പോള്‍ ഫൗള്‍സ്റ്റാര്‍ട്ടിനെ തുടര്‍ന്ന് അയോഗ്യനാക്കപ്പെട്ടു.
മികച്ച സമയമായ 1:59.19 സെക്കന്‍ഡില്‍ ഓടിയെത്തിയാണ് ടിന്റു തന്റെ ആദ്യ ഏഷ്യന്‍ ഗെയിംസ് വെള്ളി നേടിയത്. നാലു വര്‍ഷം മുന്‍പ് ഗ്വാങ്ഷുവില്‍ വെങ്കലമാണ് ടിന്റുവിന് ലഭിച്ചത്. ടിന്റുവിന്റെ കരിയറിലെ ഏറ്റവും മികച്ച നേട്ടമാണിത്. കെ.എം. ബീനമോളാണ് അവസാനമായി 800 മീറ്ററില്‍ സ്വര്‍ണം നേടിയ ഇന്ത്യന്‍ വനിതാ താരം. 2002 ബുസാന്‍ ഗെയിംസിലായിരുന്നു ബീനമോളുടെ നേട്ടം.
അവസാന നിമിഷത്തെ കുതിപ്പില്‍ ടിന്റുവിനെ മറികടന്ന പുതിയ ഗെയിംസ് റെക്കോഡ് സൃഷ്ടിച്ച കസാഖ്‌സ്താന്റെ

Read more »
ജയലളിത ജയിലില്‍ തന്നെ


ജാമ്യഹര്‍ജി ചൊവ്വാഴ്ച


അനധികൃത സ്വത്തുസമ്പാദനക്കേസില്‍ ജയിലില്‍ കഴിയുന്ന തമിഴനാട് മുന്‍ മുഖ്യമന്ത്രി ജയലളിതയ്ക്കും കൂട്ടുപ്രതികള്‍ക്കും തത്കാലം ജാമ്യമില്ല. കര്‍ണാടക ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ച് ജയലളിതയുടെ ഹര്‍ജി പരിഗണിക്കുന്നത് ചൊവ്വാഴ്ചയിലേക്ക് മാറ്റി.ഒക്‌ടോബര്‍ ഏഴിന് പതിവ് ബഞ്ചിലായിരിക്കും ഇനി ജാമ്യാപേക്ഷ. ഇന്നത്തെ കോടതി തീരുമാനത്തോടെ അഞ്ച് ദിവസം കൂടി ജയലളിത ജയിലില്‍ കഴിയേണ്ടിവരും.ചൊവ്വാഴ്ച ആദ്യം ജാമ്യഹര്‍ജി പരിഗണിച്ചപ്പോള്‍ പ്രോസിക്യൂഷന്‍ ചില സാങ്കേതിക വാദങ്ങളുന്നയിച്ചതിനെ തുടര്‍ന്ന് കേസ് തിങ്കളാഴ്ചത്തേക്ക് കോടതി മാറ്റിയിരുന്നു.
അതിന് ശേഷം ജയലളിതയുടെ അഭിഭാഷകസംഘം നടത്തിയ നാടകീയ നീക്കത്തെ തുടര്‍ന്നാണ് ഹര്‍ജി ബുധനാഴ്ച തന്നെ പരിഗണിക്കാന്‍ കോടതി തീരുമാനിച്ചു. ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡി.എച്ച്. വഗേല നിര്‍ദേശിച്ചത് അനുസരിച്ചാണ് കേസ് ഇന്ന് പരിഗണിച്ചത്.ദസറ അവധിയായിട്ടും ഹര്‍ജി പരിഗണിക്കാന്‍ കോടതി ബുധനാഴ്ച ചേര്‍ന്നത് പ്രത്യേക പരിഗണനയുടെ

Read more »
ഭൂമിയുടെ ന്യായവില 50 % കൂട്ടി

തിരുവനന്തപുരം: കേരളത്തില്‍ ഭൂമിയുടെ ന്യായ വില 50 ശതമാനം കൂട്ടാന്‍ മന്ത്രിസഭ തീരുമാനിച്ചു. ഇതുസംബന്ധിച്ച മന്ത്രിസഭാ ഉപസമിതിയുടെ ശുപാര്‍ശകള്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം അംഗീകരിച്ചു. ന്യായ വില വര്‍ധിപ്പിക്കുന്നതിലൂടെ 500 കോടി രൂപയുടെ അധികവരുമാനമാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.കുടുംബാംഗങ്ങളുടെ ഭൂമി കൈമാറ്റത്തിനുള്ള ഫീസ് കൂട്ടുന്നതിനുള്ള ഭാഗപത്ര ഓര്‍ഡിനന്‍സിനും മന്ത്രിസഭ അംഗീകാരം നല്‍കി. സ്റ്റാമ്പ് ഡ്യൂട്ടിയില്‍ ഇളവ് അനുവദിക്കണമെന്ന് ചില കേന്ദ്രങ്ങളില്‍ നിന്ന് നിര്‍ദേശം ഉയര്‍ന്നെങ്കിലും മന്ത്രിസഭ അതിന് തയാറായില്ല.ഭൂമിയുടെ ക്രയവിക്രയവുമായി ബന്ധപ്പെട്ട ഭാഗപത്രം, ഇഷ്ടദാനം, ഒഴിമുറി, ധനനിശ്ചയം എന്നിവയുടെ സ്റ്റാമ്പ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ആയിരം രൂപയുടെ പരിധി മാറ്റി. ഭാഗപത്രം, ഒഴിമുറി എന്നിവയ്ക്ക് ഒരുശതമാനവും ഇഷ്ടദാനം, ധനനിശ്ചയം എന്നിവയ്ക്ക് രണ്ട് ശതമാനവുമാണ്

Read more »
സുഗതകുമാരിക്ക് മാതൃഭൂമി പുരസ്‌കാരം

കോഴിക്കോട്: ഈ വര്‍ഷത്തെ മാതൃഭൂമി സാഹിത്യപുരസ്‌കാരത്തിന് കവയിത്രി സുഗതകുമാരി അര്‍ഹയായി. രണ്ട് ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പ്പവും അടങ്ങുന്നതാണ് പുരസ്‌കാരം. കവി വിഷ്ണുനാരായണന്‍ നമ്പൂതിരി ചെയര്‍മാനും കവി സച്ചിദാനന്ദന്‍, ഡോ.എം ലീലാവതി എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് പുരസ്‌കാരത്തിന് തിരഞ്ഞെടുത്തതെന്ന് മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം.പി വീരേന്ദ്രകുമാറും മാനേജിങ്ങ് എഡിറ്റര്‍ പി.വി ചന്ദ്രനും അറിയിച്ചു.ഭൂമിക്കും അതിലെ സകല സസ്യജന്തുജാലങ്ങള്‍ക്കും സ്‌നേഹാമൃതം പകര്‍ന്നുനല്‍കുന്ന കവിതയാണ് സുഗതകുമാരിയുടേതെന്ന് പുരസ്‌കാര നിര്‍ണയസമിതി വിലയിരുത്തി. പതിറ്റാണ്ടുകളായി അനുവാചകര്‍ ഈ കാവ്യവൃക്ഷത്തിന്റെ ശീതളിമയാര്‍ന്ന പൂന്തണലും പ്രാണവായുവും പൂക്കളും തേനും കനികളുമൊക്കെ നുകര്‍ന്നുകൊണ്ടിരിക്കുന്നു. സ്‌നേഹത്തിന്റെയും ധര്‍മസങ്കടങ്ങളുടെയും കുസുമങ്ങള്‍ വിടര്‍ന്നുവിലസുന്ന ജൈവസമ്പന്നമായ വിശാലമായ താഴ്‌വരയിലേയ്ക്ക് നാം ആ കവിതയിലൂടെ പ്രവേശിച്ച് അതിന്റെ ഗന്ധവും ബന്ധവും അനുഭവിച്ചറിഞ്ഞു. കവിതയില്‍ മാത്രമൊതുങ്ങുന്നതല്ല സുഗതകുമാരിയുടെ പ്രതിജ്ഞാബദ്ധത. കാല്‍പ്പനികവും ദാര്‍ശനികവുമായ ഒരുതലത്തില്‍ അത് അവര്‍ കവിതയിലൂടെ പകര്‍ന്നുതന്നു. പ്രകൃതിയുടെ നേര്‍ക്കും സമൂഹത്തിന്റെ നേര്‍ക്കും ഉയരുന്ന ചോദ്യങ്ങളെ സത്യാന്വേഷണത്തിന്റെയും ആത്മാര്‍പ്പണത്തിന്റെയും പ്രതികരണങ്ങളാല്‍

Read more »
മഹാരാഷ്ട്രയില്‍ രാഷ്ട്രപതിഭരണം

ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിക്കൊണ്ട് രാഷ്ട്രപതി പ്രണബ് മുഖര്‍ജി വിജ്ഞാപനം പുറപ്പെടുവിച്ചു.മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന്‍ രാജിവെച്ചതിന്റെ പശ്ചാത്തലത്തിലാണിത്. ഒക്ടോബര്‍ 15നാണ് സംസ്ഥാന നിയമസഭയിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നത്. ബി.ജെ.പിശിവസേന സഖ്യം തകര്‍ന്നതിന് പിന്നാലെ എന്‍.സി.പി കോണ്‍ഗ്രസ്സിനുള്ള പിന്തുണ പിന്‍വലിച്ചിരുന്നു. അതോടെ സര്‍ക്കാറിന് ഭൂരിപക്ഷം നഷ്ടപ്പെട്ടു.തിരഞ്ഞെടുപ്പിന് രണ്ടാഴ്ചമാത്രം ബാക്കിനില്‍ക്കെ, താത്കാലിക മുഖ്യമന്ത്രിയായി തുടരാന്‍ പൃഥ്വിരാജ് ചവാനെ വേണമെങ്കില്‍ ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവുവിന് അനുവദിക്കാമായിരുന്നു.

Read more »
ഗുസ്തി: ബജ്‌രംഗിന് വെള്ളി, നര്‍സിങ്ങിന് വെങ്കലം

ഇഞ്ചിയോണ്‍: യോഗേശ്വര്‍ ദത്തിന്റെ വീരസാഹസങ്ങള്‍ ഗോദയില്‍ ആവര്‍ത്തിക്കാന്‍ ഇന്ത്യയുടെ മല്ലന്മാര്‍ക്ക് കഴിഞ്ഞില്ല. സ്വര്‍ണം കഷ്ടിച്ചു വഴുതിപ്പോയ പത്താം ദിനം ഒരു വെള്ളിയും വെങ്കലവുമായാണ് ഇന്ത്യ മടങ്ങുന്നത്.പുരുഷന്മാരുടെ 61 കിലോഗ്രാം ഗുസ്തിയില്‍ ഇറാന്റെ മസൗദ് എസ്മയിലിനോട് നേരിയ വ്യത്യാസത്തില്‍ തോറ്റാണ് ബജ്‌രംഗിന്റെ വകയാണ് വെള്ളി മെഡല്‍ (13). 74 കിലോഗ്രാം വിഭാഗത്തില്‍ നര്‍സിങ് യാദവിന് ആദ്യ റൗണ്ടില്‍ അടിപതറിയെങ്കിലും പിന്നീട് റെപ്പഷാജിലൂടെ തിരിച്ചുവന്ന് വെങ്കലം നേടി.ഇറാന്‍കാരനെതിരായ ഫൈനലിന്റെ ആദ്യ റൗണ്ടില്‍ വഴങ്ങിയ രണ്ട് ടെക്‌നിക്കല്‍ പോയിന്റിന്റെ ലീഡാണ് കാറ്റ് ബജ്‌രംഗിന് എതിരാക്കിയത്. രണ്ടാം റൗണ്ടില്‍ ഉജ്വലമായി തിരിച്ചുവന്ന് നാല് പോയിന്റ് കരസ്ഥമാക്കിയെങ്കിലും ഫലമുണ്ടായില്ല. ഇറാന്‍താരം കരുത്ത് കൊണ്ട് രണ്ട് പോയിന്റ് കൂടി സ്വന്തമാക്കി. സ്വര്‍ണമണിഞ്ഞു. ബജ്‌രംഗിന് നാലും എസ്മയിലിന് ആറും ടെക്‌നിക്കല്‍ പോയിന്റാണുള്ളത്.ആദ്യ പോരാട്ടത്തില്‍ തന്നെ കാലിടറിപ്പോയ നര്‍സിങ് പിന്നീട് റെപ്പഷാജ് റൗണ്ടിലൂടെയാണ് വെങ്കല പോരാട്ടത്തിന് യോഗ്യത നേടിയത്. അവസാന മത്സരത്തില്‍ ജപ്പാന്റെ ഡയിസുകെ ഷിമാഡയെ മലര്‍ത്തിയടിച്ച് മെഡലണിയുകയും ചെയ്തു (31). ആദ്യ റൗണ്ടില്‍ ഒരു പോയിന്റിന്റെ ലീഡ് വഴങ്ങിയ നര്‍സിങ് പിന്നീട് രണ്ടാം റൗണ്ടില്‍ വീറുറ്റ തിരിച്ചുവരവാണ് നടത്തിയത്. ഒന്‍പത് പോയിന്റാണ് ഈ റൗണ്ടില്‍ നര്‍സിങ് സ്വന്തമാക്കിയത്. അങ്ങനെ 107 എന്ന ടെക്‌നിക്കല്‍ പോയിന്റ്‌നിലയില്‍ വിജയിക്കുകയും ചെയ്തു.സെമിഫൈനലില്‍ ജപ്പന്റെ നൊരിയുകി തകാത്‌സുകക്കയെ തോല്‍പിച്ചാണ് ബജ്‌രംഗ് ഫൈനലിന് യോഗ്യത നേടിയത്. തുല്ല്യനിലയില്‍ പുരോഗമിച്ച സെമി പോരാട്ടം അവസാനിക്കാന്‍ ഒന്നര മിനിറ്റുള്ളപ്പോള്‍ രണ്ട് പോയിന്റ് നേടിയാണ് ബജ്‌രംഗ് ഫൈനലില്‍ പ്രവേശിച്ചത്. ഇരുവരും രണ്ട് ടെക്‌നിക്കല്‍ പോയിന്റാണ് നേടിയത്. അവസാന പോയിന്റ് നേടി എന്നതാണ് മത്സരഫലം ബജ്‌രംഗിന് അനുകൂലമാക്കിയത്. രണ്ടാം റൗണ്ട് നാലര മിനിറ്റുള്ളപ്പോള്‍ നൊരിയുക്കിയെ കാലില്‍ പിടികൂടി മാറ്റിന് പുറത്തേത്തിച്ചതുവഴി കിട്ടിയ ഈ രണ്ട് പോയിന്റ് അവസാന സെക്കന്‍ഡ് വരെ കാത്തു ബജ്‌രംഗ്. അവസാന നിമിഷം ജാപ്പനീസ് താരം നല്ലൊരു ആക്രമണം നടത്താന്‍ ശ്രമിച്ചെങ്കിലും അപ്പോഴേയ്ക്കും സമയം അവസാനിച്ചത് ബജ്‌രംഗിന് തുണയായി.ക്വാര്‍ട്ടറില്‍ താജിക്കിസ്താന്റെ ഫാര്‍ഖോദി ഉസ്‌മൊന്‍സോദയെ അക്ഷരാര്‍ഥത്തില്‍ നിഷ്പ്രഭനാക്കിക്കൊണ്ടാണ് ബ്ജ്‌രംഗ് സെമിയിലെത്തിയത്.

Read more »