പൂനം പാണ്ടെയ്ക്കു പിന്നാലെ റോസ്ലിനും

തുണിയുരിയല്‍ മത്സരം ബോളിവുഡില്‍ തുടങ്ങിയോ എന്ന് സംശയിച്ചുപോകും. ആദ്യം പൂനം പാണ്ടെയായിരുന്നു വാര്‍ത്തകളില്‍ നിറഞ്ഞതെങ്കില്‍ ഇപ്പോള്‍ ഊഴം റോസ്ലിന്‍ ഖാനാണ് വന്നുവീണിരിക്കുന്നത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ വിജയത്തിനു പിന്നാലെയായിരുന്നു പൂനത്തിന്റെ പ്രകടനമെങ്കില്‍ മോഡലായ റോസ്ലിന്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ക്യാപ്റ്റന്‍ ധോണിക്കു വേണ്ടിയാണ് ഉടുതുണി ഉപേക്ഷിച്ചത്. 'വാഗ്ദാനം ചെയ്തതുപോലെ ധോണിക്കുവേണ്ടി ഞാനതു ചെയ്തു' എന്ന് താരം ട്വീറ്റ് ചെയ്യുകയും ചെയ്തു. മഹി ജയിച്ചിരുന്നെങ്കില്‍ ഞാന്‍ അദ്ദേഹത്തിനൊപ്പം ഒരുദിനം ചെലവഴിച്ചേനെയെന്നും റോസ്ലിന്‍ കൂട്ടിച്ചേര്‍ത്തു. ട്വിറ്ററിലാണ് താരത്തിന്റെ നഗ്ന ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചതും.

Last Updated: 31st May 2012, 8:09 pm